ന്യൂദല്‍ഹി : അതിര്‍ത്തിയില സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് യുഎസ്. ചൈനയെ നിലയ്ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേതെന്നും യുഎസ് അറിയിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ യുഎസ് പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണ്. ഏഷ്യന്‍ മേഖലയില്‍ ഏറ്റവും സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യ ഒരുക്കമാണ്. കൊറോണ പ്രതിരോധത്തില്‍ അതെല്ലാവരും അംഗീകരിച്ചു കഴിഞ്ഞെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് അറിയിച്ചു. ഇതോടൊപ്പം ഇന്തോ- പെസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിട്ടുണ്ട്.
ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്കി കൂടെ നില്‍ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോയും അറിയിച്ചു. ചൈനയെ നിലയ്ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേത്. ഇന്തോ- പെസഫിക് മേഖലയിലെ സുരക്ഷ സ്വയം നോക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് സഹായം ചെയ്യേണ്ട നിര്‍ണ്ണായക സമയമാണിത്. ഒപ്പം ഏഷ്യാ- പെസഫിക് മേഖലയിലെ മുന്‍ ധാരണകള്‍ പ്രകാരം മറ്റ് ചെറുരാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്കുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്കുന്നതില് ഏറെ സന്തോഷമുണ്ടെന്നും പോപിയോ കൂട്ടിച്ചേര്‍ത്തു.
സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്നും പോംപിയോ വാക്കുനല്കി. ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വരും ദിവസങ്ങളില്‍ യുഎസുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കറും അറിയിച്ചു. അതിര്‍ത്തികടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബെക കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: