വ്യക്തി ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മങ്ങളെന്തെന്ന് ഭാരതീയ ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്. അവ മനുഷ്യനും സമൂഹത്തിനും ഒരുപോലെ മാര്‍ഗദീപമാകുന്നു. ധര്‍മത്തിന്റെ പാതയിലൂടെ ഈശ്വാരനുഗ്രഹത്തിലേക്ക് നമ്മെ നയിക്കുന്നു. ആ ചിട്ടവട്ടങ്ങളില്‍ ചിലതിലേക്ക്:
ഭക്ഷണം കഴിക്കുന്നത് ഏറെ വൈകിട്ടാവരുത്. രാവിലെ വളരെ നേരത്തേയും സന്ധ്യാസമയത്തും കഴിക്കുന്നത് ഉത്തമമല്ല. ഭക്ഷണപാത്രം മടിയില്‍ വച്ചു കഴിക്കുന്നതും നിഷിദ്ധമാണ്.
ആവശ്യത്തിനു സമ്പത്തുള്ളപ്പോള്‍ കീറിപ്പഴകിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് അപരാധമാണ്.
അപരനെ ആശ്രയിച്ചു കര്‍മങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കണം. മറ്റൊരാളുടെ സഹായം സ്വീകരിക്കുന്നത് പലപ്പോഴും ദുഃഖഹേതുവാകും.
അധാര്‍മിക മാര്‍ഗത്തിലൂടെ പണം സമ്പാദിക്കരുത്. അധര്‍മവും ഹിംസയും ചെയ്യുന്നവന് സൗഖ്യം ലഭിക്കില്ല.
മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കരുത്. അപ്രിയ സത്യങ്ങള്‍ അന്യനെ വേദനിപ്പിക്കുമെങ്കില്‍ അത് പറയാതിരിക്കുക.
യാചിക്കുന്നവര്‍ക്ക് കഴിവനുസരിച്ച് തുറന്ന മനസ്സോടെ ദാനം ചെയ്യണം. ദുരിതപാപങ്ങളകറ്റി രക്ഷിക്കാന്‍ യോഗ്യതയുള്ളവനാകും ചിലപ്പോള്‍ യാചകനായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: