കോഴിക്കോട്: ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് വിലക്ക് കല്പിക്കാന് കോര്പ്പറേഷന് ഭരണാധികാരികളെയും എംഎല് എയെയും അനുവദിക്കില്ലെന്ന് എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന് പ്രസിഡണ്ട് അഡ്വ. അജിത് കുമാര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുമ്പില്‍ നടത്തിവരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ സമാപന ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നവരാണ് ഹിന്ദുസമൂഹം. ആചാരങ്ങള്‍ ഇല്ലാതായാല്‍ നാമാവശേഷമാകുന്നത് ഹിന്ദുധര്‍മ്മമാണ്. അതിനാല്‍ ശ്മശാനത്തില്‍ പരമ്പരാഗത സംവിധാനം നിര്‍ബന്ധമായും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി ചാലപ്പുറം മേഖല സെക്രട്ടറി പി.ഷിജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ഷൈനു മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ആരംഭിക്കുന്ന സാമുദായിക നേതാക്കളുടെ നിരാഹാര സമരം തൊഴിലാളി വിരുദ്ധര്‍ക്കുള്ള താക്കീതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്റെ ഹിന്ദു വിരുദ്ധ നിലപാടിനെതിരെ വരും ദിവസങ്ങളില്‍ പ്രാദേശിക പ്രതിഷേധസമരം അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. പി.കെ. പ്രേമാനന്ദന്, ലാലു മാനാരി, എം.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: