Categories: Kerala

നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഇ.പി. ജയരാജനും, കെ.ടി. ജലീലും വിചാരണയ്‌ക്ക് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Published by

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും, കെ.ടി. ജലീലും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ വിശദമായ വാദങ്ങള്‍ക്കായി മന്ത്രിമാര്‍ ഹാജരാകണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  

വിചാരണക്കോടതിയുടെ നടപടികളില്‍ ഇപെടാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. 2015 ല്‍ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയില്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കേസ്.  മന്ത്രിമാരായ ഇപി ജയരാജന്‍ കെടി ജലീല്‍, വി.ശിവന്‍കുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.

അതേസമയം നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക