ആലപ്പുഴ: കരിഞ്ചന്തയിലേക്ക് കടത്താനായി സംഭരിച്ച 172 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടി.ആലപ്പുഴ തിരുവമ്പാടി ജങ്ഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഭക്ഷ്യധാന്യം പിടിച്ചത്.സംഭവത്തില്‍ മൂന്നു പേരെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ വലിയ മരം വാര്‍ഡ് പുതുവല്‍പുരയിടം മോഹന്‍ നിവാസില്‍ അജിത് കുമാര്‍ (51), എഎന്‍ പുരം വാര്‍ഡ് യദുകുലത്തില്‍ കണ്ണന് (46), ആര്യാട് വെട്ടുവഴി ഷംസുദ്ദീന് (53) എന്നിവരാണ് പിടിയിലായത്.
അജിത് കുമാറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഭക്ഷ്യധാന്യശേഖരം പിടിച്ചത്. പച്ചരി, കുത്തരി ,ചക്കരി, ഗോതമ്പ് എന്നിവയാണുണ്ടായിരുന്നത്. 11 ചാക്ക് ഭക്ഷ്യധാന്യം ഓട്ടോയിലെത്തിച്ചപ്പോഴാണ് ഷംസുദ്ദീന് പിടിയിലായത്.ആളുകളില്‍ നിന്നും റേഷന്‍ വ്യാപാരികളില്‍ നിന്നും സംഭരിച്ച് കാലടിയിലെ സ്വകാര്യ മില്ലുകളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു.
പരിശോധനയില്‍ റേഷനരിയാന്നെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.പൊതു വിതരണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. അവരുടെ പരിശോധന കൂടി കഴിഞ്ഞാലേ മറ്റു നടപടികളെടുക്കൂ. പിടികൂടിയത് റേഷനരി തന്നെയാണോയെന്ന് ക്വാളിറ്റി കണ്ട്രോള് വിഭാഗം ് പരിശോധിക്കുമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: