ചെറുതോണി: തുടര്‍ച്ചയായ കാട്ട് പന്നി ആക്രമണത്തില്‍ നാല് ഏക്കറോളം നെല്‍ കൃഷി നശിച്ചു. കെയര്‍ ഫൗണ്ടേഷന് എന്ന പേരില്‍ മണിയാന്‍ കുടിയിലെ ഇരുപതോളം വരുന്ന പുരുഷ സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ കൂട്ടായി നടത്തിയ കൃഷിയാണ് നശിച്ചത്.
വട്ടമേട്, മണിയാന്‍ കുടി എന്നിവിടങ്ങളിലായി പത്ത് ഏക്കര്‍ സ്ഥലത്താണ് ഇവര്‍ കൃഷി നടത്തിയിരിക്കുന്നത്. ഓരോരുത്തരും ഇരുപതിനായിരം രൂപ വീതം മുടക്കിയാണ് കൃഷിയിറക്കിയിരിക്കുന്നത്. വളം, പണിക്കൂലി എന്നിവക്ക് പുറമെ തുടര്‍ കൃഷിക്ക് വേണ്ടി വരുന്ന ഭീമമായ തുകയോടൊപ്പം ഇപ്പോളുണ്ടായ കാട്ടുപന്നി ശല്യം മൂലം വേണ്ടത്ര വിളവ് ലഭിക്കാനിടയില്ലെന്ന് സംഘടന ഭാരവാഹിയായ അസീസ് കെ.ഐ. പറയുന്നു.
മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാനിരിക്കെയാണ് ഇത്. ഹൈറേഞ്ചില്‍ നെല്‍ കൃഷി കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ പുതുതലമുറക്ക് മാതൃക ആകുക എന്ന ലഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. സംഭവത്തില്‍ കൃഷി വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കെയര്‍ ഫൗണ്ടേഷന് സ്വയം സഹായ സംഘത്തിലെ കര്‍ഷകരായ അംഗങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: