വാഷിങ്ടണ്‍ : മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് വെളിപ്പെടുത്തല്‍. ഐഎസ്ഐയുടെ നിര്‍ദ്ദേശ പ്രകാരാണ് ലഷ്കര്‍ ഇ തോയ്ബ മുംബൈ ഭീകരാക്രമണത്തിനായി പ്രവര്‍ത്തിച്ചതെന്ന് മുഖ്യ സൂത്രധാരില്‍ ഒരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ യുഎസ് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഹെഡ്ലി യുഎസ്, ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് മുമ്പാകെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2008 മുംബൈ ഭീകരാക്രമണത്തില്‍ പാക് ഐഎസ്ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചത്. ലഷ്കര്‍ ഭീകര സംഘടന പാക് ചാര ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് നീക്കങ്ങള്‍ നടത്തിയതെന്നും ഹെഡ്ലി വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12ഓളം കേസുകളാണ് ഹെഡ്ലിക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇതില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. ഹെഡ്ലിക്ക് നിലവില്‍ കോടതി 35 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.
2008 നവംബര്‍ 26നാണ് പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകര്‍ മുംബൈയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത്. പത്ത് ഭീകരാണ് ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ സേന നാല് ദിവസത്തോളം പ്രത്യാക്രമണം നടത്തി. ഭീകരാക്രമണത്തില്‍ 174 പേരോളം കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയവരില്‍ പാക് പൗരനായ അജ്മല്‍ കസബിനെ സുരക്ഷാ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. 2012 നവംബറില്‍ ഇയാളുടെ വധശിക്ഷ നടപ്പിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: