മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ടി 20 ടീമുകളെയാണ് തെരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും നായകന് വിരാട് കോഹ്ലിയാണ്. മലയാളി താരം സഞ്ജു സാംസണ് ടി 20 ടീമില്‍ ഇടം പിടിച്ചു.
അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. ഏകദിന, ടി 20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ കെ.്എല്‍. രാഹുലാണ്. യുവ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ സ്ഥാനം നേടി. അതേസമയം ഏകദിന, ടി20 ടീമുകളില്‍ പന്തിന് ഇടമില്ല.പരിക്കേറ്റ രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരെ പരിഗണിച്ചിട്ടില്ല.
സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ടീമിനെ തെരഞ്ഞെടുത്തത്.
മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഓസീസ് പര്യടനം. യുഎഇ യിലെ ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടും.
ടി20 ടീം:: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍., കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: