തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ അറസ്റ്റ് ഭയന്ന് കോടതിയില്‍ കീഴടങ്ങി.പോലീസ് കോളേജിലെത്തി തെളിവെടുത്തതിനെതുടര്ന്നാണിത്..കുന്നംകുളം ഫസ്റ്റ്കഌസ് മജിസ്ട്രേറ്റ് കോടതി മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ച
അമല മെഡിക്കല്‍കോളേജിലെ അനസ്തേഷ്യ വകുപ്പിലെ അധ്യാപകരായ ഡോ എന്‍ രവി( 60), ഡോ. കേശവന്(63) എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടിയത്. പൂര്‍വ വിദ്യാര്‍ത്ഥി ഡോ മുഹസിന് മുഹമ്മദാലി(35)യും ജാമ്യം നേടി.
തിരുവനന്തപുരം സ്വദേശിയായ പി ജി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.
അധ്യാപകര്‍ക്കെതിരെ വകുപ്പ് മേധാവിക്കും കോളേജ് മാനേജ്മെന്റിനും പരാതി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. നടപടി എടുക്കുന്നതിനു പകരം ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസ് എഫ്ഐആര്‍ (നമ്പര്‍ 1197) രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ നടപടിക്രമം സെഷന് 164 പ്രകാരം മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: