ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ശേഷം ലഡാക്കില്‍ നടന്ന സ്വയംഭരണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റം. വിവരം അറിഞ്ഞ 21 സീറ്റുകളില്‍ പത്തെണ്ണം ബിജെപി വിജയിച്ചു. നാലു സീറ്റില്‍ മുന്നേറുകയാണ്. ആകെ 26 സീറ്റുകളാണ് ഉള്ളത്.
കോണ്‍ഗ്രസ്, സ്വതന്ത്രര്‍ മൂന്ന് സീറ്റുകള്‍ വീതമാണ് മുന്നില്‍. 26 സീറ്റുകളിലും ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. 23 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
ആറാമത് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എല്‍എച്ച്ഡിസി) തെരഞ്ഞെടുപ്പില്‍ ലേയില്‍ 65.07 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. തുര്ട്ടിക്, ഹുണ്ടര്‍, ഡിസ്കിറ്റ്, ടെഗാര്, പനാമിക്, ടാങ്ട്സെ എന്നിവ ബിജെപി ഇതുവരെ നേടിയ സീറ്റുകളില്‍ ഉള്‍പ്പെടും. രാവിലെ ഒന്‍പത് മണിയോടെ ലേയിലെ തിസുരുവിലെ എസ്എസ്കെയുടെ ആംഫിതിയേറ്ററില്‍ വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: