കൊല്ലം: നവരാത്രി നാളുകളിലെ നവമിദിനത്തില്‍ ശ്രീ ശങ്കരാചാര്യ ഭഗവത് പാദരുടെ പേരില്‍ ആശ്രമം നാടിന് സമര്‍പ്പിച്ചു. പെരുമ്പുഴ കല്ലുപാലക്കടവിലാണ് ശ്രീശങ്കരാചാര്യ മഠം.
ഹിന്ദു ആചാര്യ സഭ ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി സൗപര്‍ണിക വിജേന്ദ്രപുരിയാണ് മഠാധിപതിയും ട്രസ്റ്റ് സെക്രട്ടറിയും. കായംകുളം, പാലക്കാട്, കൊടൈക്കനാല്‍, രാജപാളയം, ഡല്‍ഹി, ഹരിയാന, തിരുവണ്ണാമല, തൃശ്ശിനാപ്പള്ളി, ബാംഗ്ലൂര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, സിക്കിം, ഗുണ്ടൂര്‍ എന്നിവടങ്ങളിലും ശ്രീശങ്കരാചാര്യ മഠങ്ങളുണ്ട്.
ഇന്നലെ ഹൈക്കോടതി റിട്ട ജസ്റ്റിസ് പി.ഡി. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന മുന്നാക്കകമ്മീഷന്‍ അംഗം എം. മനോഹരന്‍പിള്ള, തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്, കന്യാകുമാരി ക്ഷേത്രം തന്ത്രി സതീശന് ഭട്ടതിരി, കൊടുങ്ങല്ലൂര്‍ ക്ഷേത്രം തന്ത്രി വിക്രമന് അഡിഗര്‍, എസ്. നാരായണസ്വാമി, സ്വാമി ശിവബോധാനന്ദ, സ്വാമി ശിവാനന്ദഗിരി, സ്വാമി ബോധേന്ദ്രതീര്‍ത്ഥ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: