ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അസ്ഥിവാരമിടാന്‍ ചോരച്ചാലുകള്‍ ഒഴുക്കിയ പുന്നപ്രവയലാര്‍ സമരത്തിന്റെ 74-ാം വാര്‍ഷിക വാരാചാരണം നടക്കുമ്പോഴം സമരസേനാനികളുടെ കണക്കെടുപ്പ് എങ്ങുമെത്തിയില്ല. സിപിഎം കേന്ദ്രകമ്മറ്റിയംഗം മന്ത്രി തോമസ് ഐസക്കിനെ സമരസേനാനികളുടെ കണക്കെടുപ്പിന് ചുമതലപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമാകാത്തതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സമരസേനാനികളുടെ കണക്കെടുപ്പും, ജീവചരിത്രം തയ്യാറാക്കലും ആരംഭിച്ചതായി സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസക്ക് വെളിപ്പെടുത്തിയിരുന്നു.
സമരത്തില്‍ പാവപ്പെട്ട കര്‍ഷക, കയര്‍ തൊഴിലാളികളെ പട്ടാളത്തിന്റെ തോക്കിനു മുന്നിലേക്ക് അയച്ചത് മനോരമയുടെ അച്ചാരം വാങ്ങിയാണ്. സമരത്തിനായി മനോരമ സ്ഥാപകന്‍ കെ.സി. മാമ്മന്‍ മാപ്പിളയില്‍ നിന്നാണ് പണം വാങ്ങിയത്. സര് സിപിയും മാമ്മന്‍മാപ്പിളയുമായുള്ള ശത്രുത മുതലെടുത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള പണം കണ്ടെത്തിയതെന്ന് സമരനായകരിലൊരാളും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന കെ.സി. ജോര്‍ജ് എഴുതിയ പുന്നപ്രവയലാര്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1972ല്‍ പുന്നപ്രവയലാര്‍ സമരത്തിന്റെ 25-ാമത് വാര്‍ഷികാചരണങ്ങളുടെ ഭാഗമായി സിപിഐ ഔദ്യോഗികമായാണ് കെ.സി. ജോര്‍ജിനെ നിയോഗിച്ച് പുസ്തകം പ്രസിദ്ധീകരിച്ചത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് യാതനകള്‍ നിരവധി ഏറ്റുവാങ്ങിയ കെ.സി. ജോര്‍ജ്, സമരത്തിലെ പൊള്ളത്തരങ്ങളും വഞ്ചനയും മറ്റും ഈ പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. അതില്‍ പ്രധാനമാണ് തൊഴിലാളി സഖാക്കളെ നിറതോക്കിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാന്‍ മനോരമയുടെ സ്ഥാപകനില്‍ നിന്ന് പണം വാങ്ങിയ സംഭവം. കെ.സി. ജോര്‍ജും വി. പരമേശ്വരനും മദ്രാസില്‍ താമസിക്കുകയായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയെ നേരില്‍ സന്ദര്‍ശിച്ചാണ് പണം വാങ്ങിയത്. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫണ്ട് പിരിവ്.
തിരുവിതാംകൂര്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിയതില്‍ മാമ്മന്‍മാപ്പിളയ്ക്ക് സര് സിപിയോട് കടുത്ത ശത്രുതയുണ്ടായിരുന്നു. 250 രൂപ സംഭാവന നല്‍കിക്കൊണ്ട് ഇനിയും ആവശ്യമുണ്ടാകുമ്പോള്‍ തരാം എന്നും വാഗ്ദാനം ചെയ്തുമെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു. മാമ്മന്‍ മാപ്പിളയും കൂട്ടരും എല്ലായ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കാന്‍ തയ്യാറായിരുന്നുവെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. അടുത്തിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിപിഎമ്മും, സിപിഐയും തമ്മിലടിക്കാനുള്ള വേദിയായി തെരഞ്ഞെടുത്തതും മനോരമയുടെ താളുകളായിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ അസംതൃപ്തിക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: