കോഴിക്കോട്: മാവൂര്‍ റോഡ് പരമ്പരാഗത ഹിന്ദു ശ്മശാനത്തില്‍ ഹിന്ദുസമൂഹം മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിനു നേരെ കണ്ണടയ്ക്കുന്ന കോര്പ്പറേഷന് ഭരണാധികാരികളുടെയും എംഎല്‍എയുടെയും നിലപാട് ദുരൂഹമാണെന്ന് തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. മഹാദേവന് പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മാവൂര്‍റോഡ് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന സായാഹ്ന പ്രതിഷേധത്തിന്റെ പതിനാലാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് പട്ടികജന സമാജം ജില്ലാ കണ്‍വീനര്‍ രാജന് കളക്കുന്ന് അദ്ധ്യക്ഷനായി. കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് കെ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത്, വിനോദ് കരുവിശ്ശേരി എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം കേരള സമസ്ത വിശ്വകര്‍മ്മ സമാജം സംസ്ഥാന സെക്രട്ടറി അനൂപ് മൂഴിക്കലും സമാപന ദിവസമായ വിജയദശമി ദിനത്തില്‍ എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന് പ്രസിഡണ്ട് അഡ്വ. അജിത് കുമാറും ഉദ്ഘാടനം ചെയ്യും. ഇന്ന് ഹിന്ദു ഐക്യവേദി ബേപ്പൂര്‍ മേഖല കമ്മിറ്റിയും നാളെ ചാലപ്പുറം മേഖല കമ്മറ്റിയും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: