ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
സമ്പൂര്‍ണ ലോകത്തിലും ഇന്ന് സമാന സാഹചര്യമാണുള്ളത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ദുരിതകാലഘട്ടത്തെ ഭാരതം ഉറച്ചു നിന്ന് ധീരതയോടെയാണ് നേരിടുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് കഴിയാത്ത രീതിയില്‍ ഭാരതത്തിന് ഇതു സാധിച്ചതിന് ചില കാരണങ്ങളുണ്ട്.
നമ്മുടെ ഭരണകൂടവും നിര്‍വഹണ സംവിധാനങ്ങളും ഉടനടി പ്രവര്‍ത്തനക്ഷമമായി. അടിയന്തിര ദൗത്യ സംഘങ്ങളെ നിയോഗിച്ചും ജനങ്ങളെ ബോധവത്ക്കരിച്ചും ഫലപ്രദമായ നിയന്ത്രണ പദ്ധതിയും അവര്‍ നടപ്പാക്കി. മാധ്യമങ്ങള്‍ ഏകതാനമായി ഈ വിഷയങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഇതുമൂലം സാധാരണക്കാര്‍ക്കിടയില്‍ ആന്തരികമായ ഒരു ഭീതി ഉടലെടുത്തെങ്കിലും അവര്‍ ജാഗ്രതയുള്ളവരാവുകയും നിയമം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വൈദ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പോലീസ് ഓഫീസര്‍മാര്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അനിതരസാധാരണമായ അര്‍പ്പണ ബോധത്തോടെയാണ് രോഗബാധിതരെ പരിചരിച്ചത്. സ്വന്തം കുടുംബാംഗങ്ങളോട് സാമൂഹ്യ അകലം പാലിച്ചപ്പോഴും ഇവര്‍ യുദ്ധമുഖത്തെ പോരാളികളെ പോലെ കൊറോണ വൈറസ് പരത്തിയ മരണഭീതിയെ സ്വയം കെട്ടിപ്പുണര്‍ന്ന് പൂര്‍ണസമയവും യുദ്ധമുഖത്ത് പിടിച്ചു നിന്നു.
സഹജീവികളുടെ ആവശ്യം കണ്ടറിഞ്ഞ് സഹായം എത്തിക്കുന്നതിനുള്ള സ്വകാര്യ വിഭവ ശേഖരണത്തില്‍ പഴുതടച്ച പങ്കാളികളാവാനും എല്ലാ പൗരന്മാരും തയ്യാറായി. ഭരണ നിര്‍വഹണ സംവിധാനങ്ങളും പൊതുസമൂഹവും തമ്മിലുള്ള പരസ്പര വിശ്വാസം, സഹകരണം എന്നിവ വലിയ ഒരളവുവരെ പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ക്രിയാത്മകമായി വര്‍ത്തിച്ചു.
എന്നിരുന്നാലും പരാധീനരുടെ ആവശ്യങ്ങളെ സ്വന്തം താത്പര്യത്തിനായി ചൂഷണം ചെയ്യുകയെന്ന പോരായ്മയും അവിടവിടങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിലെ മഹിളാശക്തിയും സ്വയം പ്രരിതരായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മഹാമാരിമൂലം മാറിത്താമസിക്കേണ്ടിവന്നവരും ജോലി നഷ്ടപ്പെട്ടവരും വിശപ്പും മറ്റ് ദൗര്‍ഭാഗ്യങ്ങളും പേറേണ്ടിവന്നവരും അതിനെയെല്ലാം ക്ഷമയോടെ ഉള്‍ക്കൊണ്ടു. സ്വന്തം കഷ്ടതകളെ മറന്നും മറ്റുള്ളവരുടെ സഹായത്തിനായി ഇറങ്ങിവന്നവരുടേതായ അനുഭവങ്ങളും ഉണ്ട്.
ദൂരെ സ്ഥലത്തുപോയവരെ വിട്ടിലെത്തിക്കുന്നതിനും യാത്രാമധ്യേ അവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനും രോഗബാധിതരുടെ വീട്ടുപടിക്കല്‍ മരുന്നും നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്നതിനുമെല്ലാം സമൂഹം ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. ഐക്യത്തിന്റെയും സംവേദനത്തിന്റെയും മകുടോദാഹരണം തന്നെ സൃഷ്ടിച്ച സമൂഹം വിപത്തിന്റെ കരുത്തിനെ കവച്ചുവയ്ക്കാന്‍ പറ്റുന്ന സേവനത്തിന്റെ പുതിയ മേഖലകള്‍ക്കും തുടക്കമിട്ടു. വ്യക്തി ജീവിതത്തിലെ ആരോഗ്യപാലനം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് നമ്മുടെ പരമ്പരാഗത രീതികളും ആയുര്‍വേദവും ഈ ഘട്ടത്തില്‍ പ്രയോജനപ്പെട്ടു.
നമ്മുടെ സമാജത്തിന്റെ ഏകരസതയും സഹജമായ സഹാനുഭൂതിയും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള കഴിയും തുടങ്ങി ‘സാമൂഹ്യമൂലധനം’ എന്ന പേരില്‍ എന്തെല്ലാമാണോ നൂറ്റാണ്ടുകളായുള്ള നമ്മുടെ സാംസ്ക്കാരിക പാരമ്പര്യം അവകാശപ്പെടുന്നത്, അവയെല്ലാം പ്രതിഫലിച്ചു കണ്ട സമയമായിരുന്നു ഇത്. ഇത്തരത്തിലുള്ള ഒരു ആത്മവിശ്വാസവും ക്ഷമയും കൂട്ടായ്മയും സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് പലര്‍ക്കും അനുഭവപ്പെട്ടത്.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ, ജീവിക്കുന്നവരും ബലിദാനികളുമായ എല്ലാ സേവാവൃതരേയും ആരോഗ്യപ്രവര്‍ത്തകരെയും സമൂഹത്തിന്റെ ഭിന്ന മേഖലകളില്‍ ഉള്ളവരെയും ഞാന്‍ ആദരപൂര്‍വം നമിക്കുകയാണ്. അവരെല്ലാം തന്നെ ആദരണീയരാണ്. ബലിദാനികളുടെ പാവന സ്മരണക്ക് നമ്മുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: