ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
വിജയദശമി ആഘോഷങ്ങളുടെ പങ്കാളിത്ത സംഖ്യയില്‍ ഈ വര്‍ഷം നിയന്ത്രണങ്ങളുണ്ടെന്ന്
നമ്മുക്കറിയാം. കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന ബോധ്യവും നമുക്കുണ്ട്.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ ലോകത്തിലെ ഏതു സംഭവങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയിലും കൊറോണ നിഴല്‍ പരത്തിയിരിക്കുകയാണ്. കഴിഞ്ഞ വിജയദശമി മുതല്‍ ഇന്നുവരെ ശ്രദ്ധേയമായ പല സംഭവവികാസങ്ങളും ഉണ്ടായി.
2019-ലെ വിജയദശമിക്കു മുമ്പു തന്നെ ഭരണഘടനയുടെ 370-ാം വകുപ്പ് പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് തന്നെ നിഷ്പ്രഭമാക്കിയിരുന്നു. ദീപാവലിക്ക് ശേഷം 2019 നവംബര്‍ ഒന്‍പതിന് ബഹുമാനപ്പെട്ട സുപ്രീംകോടതി രാമജന്മഭൂമി കേസില്‍ ഐതിഹാസികവും അസന്നിഗ്ധവുമായ വിധി പ്രഖ്യാപിച്ചു.
ആഗസ്റ്റ് അഞ്ചിന് ആയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ ശിലന്യാസവും ഭൂമിപൂജയും കോടതി വിധിയെ ഭാരതീയ ജനസമൂഹം എത്ര സംയമനത്തോടെയും ധാരണയോടെയും, അതേസമയം ഉത്സാഹവും ഭക്തിയും കൈവിടാതെയുമാണ് സ്വീകരിച്ചത് എന്നുള്ളതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു.
ഭരണഘടനാനുസൃത മാര്‍ഗങ്ങളിലൂടെ പൗരത്വ നിയമ ഭേദഗതിയും പാര്‍ലമെന്റ് പാസാക്കി. തൊട്ടടുത്ത ചില അയല്‍ രാജ്യങ്ങളില്‍ പീഡനത്തിനും വിവേചനത്തിനും വിധേയരായി കഴിയുന്ന നമ്മുടെ സഹോദരി സഹോദരന്മാര്ക്ക് ഭാരത പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമനിര്‍മാണം.
അവരിപ്പോള്‍ നമ്മുടെ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിഞ്ഞു കൂടുകയാണ്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന ചരിത്രമാണുള്ളത്. പൗരത്വ നിമയ ഭേദഗതി ഏതെങ്കിലും മത വിഭാഗത്തിന് എതിരല്ല. ഭാരത്തിലേക്ക് വരുന്ന വിദേശീയര്‍ക്ക് പൗരത്വം ലഭിക്കുവാനുള്ള ഭരണഘടനാ ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ഒന്നാണ് പുതിയ നിയമം എന്ന തെറ്റിദ്ധാരണ പ്രചരിപ്പിച്ച് നമ്മുടെ മുസ്ലീം സഹോദരന്മാരെ നിയമത്തെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ വഴിതെറ്റിച്ചു.
ഈ പ്രത്യേക സാഹചര്യം മുതലെടുത്ത അവസരവാദികള്‍ പ്രതിഷേധങ്ങളുടെ പേരില്‍ ആസൂത്രിത അതിക്രമങ്ങള്‍ അഴിച്ചു വിടുകയും സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതമെന്നോണം നമ്മുടെ രാജ്യത്ത് ഉത്കണ്ഠാജനകമായ ഒരു അന്തരീക്ഷമുണ്ടാവുകയും സമുദായ സൗഹാര്‍ദത്തിന് ഭീഷണി ഉണ്ടാവുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: