തിരുവനന്തപുരം: സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ച കവിതയില്‍ മരപ്പൊട്ടന്‍ എന്ന് എഴുതിയത് പിണറായി വിജയനെ ഉദ്ദേശിച്ചാണെന്ന് സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍. ശ്രീജിത്ത് പണിക്കര്‍ കൂടി പങ്കെടുത്ത മനോരമ ന്യൂസിന്റെ ചര്‍ച്ചയിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്. ശ്രീജിത് പറയുന്ന മരപ്പൊട്ടന്‍ മുഖ്യമന്ത്രി പിണറായി വിജയാണെന്ന് അരിയാഹരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നാണ് ഷംസീര്‍ പറഞ്ഞത്. ഇതിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍ തന്നെ രംഗത്തെത്തി.
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’ എന്ന എന്റെ ലോകോത്തര കവിതയില്‍ നിന്നുള്ള ഏതാനും വരികളാണ് ചങ്ക് ബ്രോ ഷംസിക്കാ മനോരമ ന്യൂസ് ചര്‍ച്ചയില്‍ ഉദ്ധരിച്ചത്. കവിതയുടെ സന്ദര്‍ഭവും ആ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു. അതിങ്ങനെയാണ് – ‘അറേബ്യന്‍ മരുഭൂമിയില്‍ ഈന്തപ്പഴം മാത്രം കഴിച്ച് കട്ടപ്പണിയെടുത്ത് ഫ്‌ലാറ്റും സ്വര്‍ണ്ണവും സ്വന്തമാക്കി ലൈഫ് സെറ്റാക്കിയ പുരുഷന്‍ തന്റെ സ്ത്രീസുഹൃത്തിന് അയയ്‌ക്കുന്ന സന്ദേശം.” എന്നിട്ടും ഈ കവിതയില്‍ മരപ്പൊട്ടനെന്നു സൂചിപ്പിച്ചത് ലോകാരാധ്യനായ കേരളാ മുഖ്യമന്ത്രിയെ ആണെന്നു പറഞ്ഞ ഷംസിക്കാ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നാണ് എന്റെയൊരിതെന്നും ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഷംസിക്കാ മാപ്പ് പറയണം.
“പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ” എന്ന എന്റെ ലോകോത്തര കവിതയിൽ നിന്നുള്ള ഏതാനും വരികളാണ് ചങ്ക് ബ്രോ ഷംസിക്കാ മനോരമ ന്യൂസ് ചർച്ചയിൽ ഉദ്ധരിച്ചത്. കവിതയുടെ സന്ദർഭവും ആ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ടായിരുന്നു. അതിങ്ങനെയാണ് — “അറേബ്യൻ മരുഭൂമിയിൽ ഈന്തപ്പഴം മാത്രം കഴിച്ച് കട്ടപ്പണിയെടുത്ത് ഫ്ലാറ്റും സ്വർണ്ണവും സ്വന്തമാക്കി ലൈഫ് സെറ്റാക്കിയ പുരുഷൻ തന്റെ സ്ത്രീസുഹൃത്തിന് അയയ്‌ക്കുന്ന സന്ദേശം.”
എന്നിട്ടും ഈ കവിതയിൽ മരപ്പൊട്ടനെന്നു സൂചിപ്പിച്ചത് ലോകാരാധ്യനായ കേരളാ മുഖ്യമന്ത്രിയെ ആണെന്നു പറഞ്ഞ ഷംസിക്കാ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നാണ് എന്റെയൊരിത്. ഇതിനാണ് പറയുന്നത്, ക്യാപ്സൂളിനൊപ്പമുള്ള കുറിപ്പടി പൂർണ്ണമായി വായിക്കണം എന്ന്. എന്തുകൊണ്ടാണ് എനിക്കെതിരെ കേസെടുക്കൂ എന്ന് ഞാൻ ഷംസിക്കായോട് ആവശ്യപ്പെട്ടതെന്ന് ഇപ്പോൾ മനസ്സിലായില്ലേ? കേസ് തള്ളിപ്പോകും!
ഇത്ര മനോഹരമായ കവിത എഴുതിയ എന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. PROUD OF YOU SP.
പ്രതികരിക്കാൻ ഇവിടെ എഴുതുക: