ആലപ്പുഴ: എക്സല്‍ ഗ്ലാസ് ഫാക്ടറി ആര്‍ക്കും വേണ്ട, സര്‍ക്കാരും കയ്യൊഴിഞ്ഞു. നിശ്ചയിച്ച മൂന്ന് തവണയും ഇ ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയില്ല. ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി സംഘടനാ നേതാക്കളും അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഈ ആവശ്യവുമായി രംഗത്തെത്തി. തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷന് നടപടിയുമായി മാനേജ്മെന്റ് മുന്നോട്ട് പോകുകയായിരുന്നു.
മാനേജ്മെന്റും ലിക്വിഡേറ്ററുമായി ചേര്‍ന്ന് ആസ്തി കുറച്ച് കാണിച്ച് ലേലത്തില്‍ ബിനാമിയിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി തൊഴിലാളി യൂണിയന് നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. ടെണ്ടര്‍ സീല്‍ ചെയ്തു കൈമാറി കോടതിയുടെ അനു
മതിയോടെയേ ഇ ലേലം ഉറപ്പിക്കാവു എന്ന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനസിലൂടെ ഫാക്ടറി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ദേശീയപാതയോരത്തുള്ള 18 ഏക്കര്‍ സ്ഥലവും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേര്‍ത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് യഥാര്‍ത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 300 കോടിയോളം വിലമതിക്കുന്ന സ്വത്തിന് കേവലം 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കമ്പനി പൂട്ടുമ്പോള്‍ ഒന്‍പത് കോടിയുടെ കുപ്പികള്‍ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി.
കെഎസ്ഐഡിസി, കെഎഫ്സി എന്നിവടങ്ങളില്‍ നിന്നെടുത്ത 14.5 കോടിയുടെ വായ്പ ഇപ്പോള്‍ പലിശയടക്കം 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കുന്ന തരത്തിലാണ് വില്പന നടപടികള്‍. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പന്‍സേഷന്‍, നിര്‍ബന്ധിത പിരിച്ചുവിടല്‍ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഫാക്ടറിയുടെ സ്വത്ത് ലേലത്തില്‍ സംസ്ഥാന സര്‍ക്കാരോ പണം ലഭിക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോ പങ്കെടുക്കണമെന്നാണ് ആവശ്യം. കമ്പനി മാനേജ്മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും
തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി ഈ വിഷത്തില്‍ ഇടപെടാതെ കാഴ്ചക്കാരന്റെ റോളിലാണ്. തോമസ് ഐസക്കിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എക്സല്‍ ഗ്ലാസസ് തുറന്നു പ്രവര്ത്തിപ്പിക്കുമെന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ എക്സല്‍ ഗ്ലാസസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന ാഗ്ദാനവുമായി തോമസ് ഐസക്കിന് പ്രചാരണ ചുവരെഴുത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: