വണ്ടന്മേട്: രക്ത സ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും നവജാത ശിശുവും മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്റെ ഭാര്യ ജിജിയും നാല് മാസം പ്രായമുള്ള നവജാത ശിശുമാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടി.
അട്ടപ്പള്ളം സ്വദേശിനിയാണ് നാല് മാസം ഗര്‍ഭിണിയായിരുന്നു ജിജി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ നിയന്ത്രണം നിലനിന്നതിനാല്‍ ബന്ധുക്കളെ പുറത്താണ് നിര്‍ത്തിയത്. ഇതിനിടെ ബ്ലഡ് വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇതെത്തിച്ചു നല്‍കിയതായും വിവരമുണ്ട്.
ഇതിനിടെ ആശുപത്രിയിലേക്ക് പോലീസ് ജീപ്പ് എത്തിയതോടെയാണ് പുറത്ത് കാത്തുനിന്ന ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് പോലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്.
ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. വണ്ടന്മേട് സ്റ്റേഷനില്‍ നിന്ന് സിഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. പിന്നാലെ മൃതദേഹത്തിന് കൊറോണ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണ്.
നിലവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതിന് ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂകയുള്ളൂവെന്ന് വണ്ടന്മേട് സിഐ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: