Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു; വയനാട്ടില്‍ രാഹുല്‍ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം വച്ചത് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണെന്നും ഒന്നിച്ചു പറക്കുന്നവരാണെന്നും ദേശീയ രാഷ്‌ട്രീയത്തിലേക്ക് കണ്ണോടിച്ചാല്‍ ആര്‍ക്കും വ്യക്തമാവും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 24, 2020, 05:12 am IST
in Editorial

രാഷ്‌ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്ന് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുകയാണ് തങ്ങളെന്ന് ഭാവിക്കുന്ന, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാപട്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി. ഇടതുമുന്നണി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം തൃപ്തികരമാണെന്നും, പ്രതിപക്ഷം ഇതിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ്, ഈ നിലപാട് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നയമല്ലെന്ന് രാഹുല്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.  

പ്രാദേശിക പ്രശ്‌നങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ലെന്നും, അതിന് തങ്ങളെപ്പോലുള്ളവര്‍ ഇവിടെയുണ്ടെന്നും പ്രതികരിച്ച് ജാള്യത മറയ്‌ക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സത്യം വെളിപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ളത് കപട പ്രതിപക്ഷമാണെന്നും, പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കൊവിഡ് പ്രതിരോധത്തിലെ പരാജയത്തിനുമെതിരെയുള്ള സമരം ഒത്തുകളിയുടെ ഭാഗമാണെന്നും രാഹുലിന്റെ പ്രസ്താവനയോടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പ്രഹസനത്തില്‍ കലാശിച്ചതും, കൊവിഡിന്റെ കാരണം പറഞ്ഞ് സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിവച്ചതും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണെന്നും തെളിയുകയാണ്.

കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്ന രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയതുതന്നെ ഇടതുപാര്‍ട്ടികളുടെ മൗനസമ്മതത്തോടെയായിരുന്നു. മറ്റൊരിടത്തു നിന്നും ജയം ഉറപ്പില്ലെന്നു വന്നപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ വയനാട്ടില്‍ രാഹുല്‍ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം വച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നാണ് രാഷ്‌ട്രീയ ഉപശാലകളിലെ വര്‍ത്തമാനം.  

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് തന്റെ പാര്‍ട്ടി ആഗ്രഹിച്ചതെന്ന് യെച്ചൂരിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ പ്രത്യുപകാരം ചെയ്യാതെ പറ്റില്ലല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം എന്തു ചിന്തിക്കുന്നു എന്നൊന്നും നോക്കേണ്ട ആവശ്യം സോണിയയ്‌ക്കും മക്കള്‍ക്കുമില്ല. ഉത്തര്‍പ്രദേശില്‍ ഒരിടത്തു നടന്ന ബലാത്സംഗത്തിന്റെ പേരില്‍ മുറവിളികൂട്ടിയ രാഹുലും പ്രിയങ്ക വാദ്രയും വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് മൗനം പാലിച്ചത് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ഞെരുക്കേണ്ടെന്ന് കരുതിയാണ്. കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ശക്തമായി പ്രതിഷേധിക്കാതിരുന്നതും ഇക്കാരണത്താലാണ്.  

കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണെന്നും ഒന്നിച്ചു പറക്കുന്നവരാണെന്നും ദേശീയ രാഷ്‌ട്രീയത്തിലേക്ക് കണ്ണോടിച്ചാല്‍ ആര്‍ക്കും വ്യക്തമാവും. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന സഖ്യത്തിലാണ് ഇടതുപാര്‍ട്ടികള്‍. പശ്ചിമബംഗാളിലും ഇവര്‍ രാഷ്‌ട്രീയ സഖ്യത്തിലാണ്. തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. മഹാരാഷ്‌ട്രയില്‍ ഒരേയൊരു സിപിഎം എംഎല്‍എയുള്ളത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നു. രാജസ്ഥാനില്‍ സിപിഎമ്മിന്റെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ഒപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും ഇരുപാര്‍ട്ടികളും സഖ്യത്തിലാണ്. കേരളത്തില്‍ മാത്രം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും രണ്ട് മുന്നണികളിലായി നിന്ന് എതിര്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഊഴംവച്ച് അധികാരം പിടിക്കാന്‍ ഇങ്ങനെയൊരു നാട്യം ആവശ്യമാണെന്ന് രണ്ടു കൂട്ടരും അംഗീകരിക്കുന്നു. അഴിമതികള്‍ നടത്തുന്നതിലും കേസുകള്‍ ഒതുക്കുന്നതിലും സഹായിക്കുന്നു. ഈ അവിശുദ്ധ സഖ്യത്തിന് അടിവരയിടുന്നതാണ് പിണറായി സര്‍ക്കാരിനെ കോണ്‍ഗ്രസ്സ് പിന്തുണയ്‌ക്കണമെന്ന രാഹുലിന്റെ നിര്‍ദ്ദേശം.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.