കണ്ണൂര്‍: ബിജെപിയെ അപമാനിക്കാന്‍ കുമ്മനം രാജശേഖരനെ കേസില്‍ കുടുക്കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ സ്വയം അപമാനിതരാവുന്നതോടൊപ്പം പാര്‍ട്ടിയും അപമാനിതമാവുമെന്നതാണ് വസ്തുതയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി.പി. കരുണാകരന്‍ മാസ്റ്റര്‍ പറഞ്ഞു.
ഡിജിപിമാരായ ടി.പി. സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും പോലുള്ളവരെ തന്റെ കുടില ബുദ്ധിയില്‍ അക്രമിച്ച് അപമാനിതരാക്കാന്‍ ശ്രമിച്ച് സ്വയം അപമാനിതനായ മുഖ്യമന്ത്രി മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും പെരിയ ഇരട്ടക്കൊലപാതക കേസിലും മറ്റും ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കോടതിയില്‍ പോയി സ്വന്തം പാര്‍ട്ടി ഗുണ്ടകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടുന്നതിലും വാളയാറിലെ പെണ്‍കുട്ടികളെ കൊലചെയ്ത പ്രതികളെ രക്ഷപ്പെടുത്തുന്നതിലും നടത്തിയ വേലകള്‍ കേരളം കണ്ടതാണ്.
പരാതിക്കാരനില്ലാത്ത പരാതി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പേലീസ് കുമ്മനത്തോട് കാണിച്ചത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാനൂര്‍: മുന്‍മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനത്തിന്റെ ഭാഗമായി കുത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂര്‍ ടൗണില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് അഡ്വ.ഷിജി ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാരായ വി.പി സുരേന്ദ്രന്‍ മാസ്റ്റര്‍, സി.കെ. കുഞ്ഞികണ്ണന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ധനജ്ഞയന്‍ എന്നിവര്‍ സംബന്ധിച്ചു. വി.പി. ഷാജി മാസ്റ്റര്‍ സ്വാഗതവും ഇ.പി. ബിജു നന്ദിയും പറഞ്ഞു.
കല്ല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിടുകളിലും കവലകളിലും കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് വി.വി. മനോജ് വെങ്ങരയിലെ വീട്ടില്‍ കരിങ്കൊടി ഉയര്‍ത്തി. പ്രഭാകരന്‍ കടന്നപ്പള്ളി, കെ.വി. ഉണ്ണികൃഷ്ണന്‍, കടന്നപ്പള്ളിയിലും മധു മാട്ടൂല്‍ മാട്ടൂലിലും മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്തന്‍ ചുള്ളേരി പിലാത്തറയിലും കരിങ്കൊടി ഉയര്‍ത്തി.
കൂത്തുപറമ്പ്: ബിജെപി പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് ടൗണില്‍ പ്രകടനവും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. കൂത്തുപറമ്പ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എ. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. ആര്‍. ഷിബു, കെ.വി.നേഷ് ബാബു, എന്‍.കെ. അനില്‍കുമാര്‍, കെ. സായികുമാര്‍, സി.കെ. സുരേഷ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക