തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കാന്‍ ഉത്തരവ്. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ അടുത്ത മാസം ഒന്നു മുതല്‍ ശക്തമായി നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.
ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കും. ഇതിനു പുറമേ റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: