ന്യൂദല്‍ഹി: ഇന്ത്യയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ.എല്‍.ഒ) തമ്മിലുള്ള 100 വര്‍ഷത്തെ മികച്ച ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. തൊഴില്‍, ഉദ്യോഗ മന്ത്രാലയംസെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയാണ് കാലാവധി.
നിലവില്‍ 187 അംഗരാജ്യങ്ങള്‍ ആണ് ഐ.എല്‍.ഒ യില്‍ ഉള്ളത്.
ഐ.എല്‍.ഒ യുടെ നയങ്ങള്‍, പരിപാടികള്‍, അജണ്ട, ബജറ്റ്, എന്നിവ നിശ്ചയിക്കുന്നതും ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുക്കുന്നതും ഭരണസമിതിയാണ്. തൊഴില്‍ വിപണിയുടെ കാഠിന്യം കുറയ്ക്കുന്നതിന് വിവിധ ഗവണ്മെന്റുകള് സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനുള്ള വേദിയായി വര്‍ത്തിക്കുന്നതോടൊപ്പം സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഐ.എല്‍.ഒ ശ്രമങ്ങള്‍ നടത്തി വരുന്നു.
1988 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അപൂര്‍വ ചന്ദ്ര. നേരത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തില്‍ ഏഴ് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 17 വരെ മഹാരാഷ്ട്ര ഗവണ്മെന്റ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പിന്നീട് രാജ്യരക്ഷാ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ (അക്വിസിഷന്‍) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: