വടകര: പിഎക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സി.കെ. നാണു എംഎല്‍എ നിരീക്ഷണത്തിലായി. തിങ്കളാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസിറ്റീവ് ആയത്.
എന്നാല്‍ തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് ശേഷം വടകര പോസ്റ്റ്ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയിലും എംഎല്‍എ യോടൊപ്പം പിഎയും പങ്കെടുത്ത പരിപാടിയില്‍ നിരവധി പേര് ഉണ്ടായിരുന്നു. ഇവരും നിരീക്ഷണത്തില്‍ പോകേണ്ട സ്ഥിതിയായി.
ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ വിവരം മറച്ചുവെച്ച് സിപിഎം പാര്‍ട്ടി ഓഫീസ്, നഗരത്തിലെ പ്രമുഖ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 500 ഓളം പേര് സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കേണ്ടവര്‍ തന്നെ ക്വാറന്റൈന് ലംഘനം നടത്തിയത് പ്രധിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: