കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം കോര്‍പ്പറേറ്റ് മുതലാളിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് മാവൂര്‍റോഡ് ചാളത്തറ ശ്മശാനത്തിലെ പരമ്പരാഗത സംവിധാനം നിര്‍ത്തലാക്കുന്നതെന്ന് കേരള സ്റ്റേറ്റ് പട്ടികജന സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ ആരോപിച്ചു.
ചാളത്തറ എന്ന പേര് വ്യക്തമാക്കുന്നത് ഈ സ്ഥലത്തിന്റെ ഗോത്രവര്ഗപാരമ്പര്യമാണ്. ഭരണകൂടം ഹിന്ദുസമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് കമ്മറ്റി ഉപാദ്ധ്യക്ഷന്‍ കെ. അജയകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് രാജന് കളക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സമുദായശ്മശാനങ്ങള് ഇല്ലാതാക്കുന്ന നയം സ്വീകരിച്ചവര്‍ ഹിന്ദുശ്മശാനങ്ങളെയും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ശശീന്ദ്രന് എകരൂല്‍, എം.ഹരിപ്രസാദ്, ഇ. ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം ഭാരതീയ പട്ടികജന സമാജം ജില്ലാ പ്രസിഡണ്ട് പുനത്തില്‍ വേലായുധന് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി പാറോപ്പടി മേഖല കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: