കടയ്ക്കല്‍: കടയ്ക്കലില്‍ യുവതി ആട്ടോയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പണ്ടിടിയില്. നിരന്തര ഗാര്‍ഹിക പീഡനത്തിനൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
സംഭവംനടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നത്. നിരന്തരമായ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ചിരുന്ന ആട്ടോയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലയ്ക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണകാരണം. അന്നു മുതല്‍ മകളുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന പരാതി സുധീനയുടെ മാതാപിതാക്കള്‍ക്ക് ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: