ഷാര്‍ജ: ‘എവിയേഷന്‍ സര്‍വീസസ് ഫ്രീസോണിന് ‘ യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം. എവിയേഷന്‍ന്റെ എന്‍ ഡി റ്റി സേവനങ്ങളായ എഡ്ഡി കറന്റ്, അള്‍ട്രാസോണിക് ടെസ്റ്റിംഗ്, മാഗ്നെറ്റിക് പാര്‍ട്ടിക്കിള്‍, ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സേവനങ്ങളാണ് അംഗീകാരം ലഭ്യമായത്. പതിനഞ്ച് രാജ്യങ്ങളിലായി അന്‍പത്തി മൂന്നു കമ്പനികള്‍ ഉള്ള ഏരീസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമാണ് ഏരീസ് ഏവിയേഷന്‍.
വര്‍ഷങ്ങളായി നല്‍കിവരുന്ന ഗുണനിലവാരത്തോടെയുള്ള സമയ ബന്ധിത സേവനത്തിലൂടെ കെട്ടിപ്പടുത്ത വിശ്വാസ്യതയുടെ പശ്ചാത്തലം മൂലം, എന്‍ ഡി റ്റി സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഏരീസിന്റേതാണ്. ഈ അംഗീകാരത്തോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്ല സേവനം നല്കാന് ഏരീസ് ഗ്രൂപ്പിന് കഴിയുമെന്ന് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.’ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു വാര്‍ത്തയാണിത്. രണ്ടായിരത്തി പതിനേഴിലാണ് ഏരീസ് ഏവിയേഷന്റെ നേതൃത്വത്തിലുള്ള സേവനങ്ങള്‍ക്ക് ഏരീസ് ഗ്രൂപ്പ് തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍, അത്യത്ഭുതകരമായ വളര്‍ച്ചയാണ് സ്ഥാപനം കൈവരിച്ചത്. അവിശ്വസനീയമായ ഈ വളര്‍ച്ച കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കിയ എന്റെ ടീമിന്റെ ഈ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഈ അംഗീകാരത്തോടെ, എന്‍ ഡി റ്റി സേവനങ്ങള്‍ എവിയേഷന്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അല്പം കൂടി മുന്നോട്ടു പോയിരിക്കുകയാണ്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണ് ഇത് ‘ സോഹന്‍ റോയ് പറഞ്ഞു.
നിലവില്‍ ഐ എസ് ഒ / ഐ ഇ സി 17020:2012, ISO 9001:2015, 14001:2015, 45001:2018, ISO/TS 29001:2010, ഐ എസ് ഒ / ഐ ഇ സി 17025:2015 അംഗീകാരങ്ങളും, ഐഎസ്ഒ അംഗീകാരമുള്ള ഒരു നേവല്‍ ആര്‍ക്കിടെക്ചറല്‍ മറൈന്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയും സ്ഥാപനത്തിന് ഉണ്ട്. ആഗോള മാരിടൈം മേഖലയില്‍ കപ്പല്‍ ഉടമകള്‍ക്ക് വിവിധ മേഖലകളില്‍ സാങ്കേതിക ഉപദേശങ്ങളും സേവനങ്ങളും വര്‍ഷങ്ങളായി ഞങ്ങള്‍ നല്കിവരുന്നു. യു റ്റി ഗേജിംഗ് സേവനങ്ങള്‍ക്ക് ഐ എസ് ഒ 9001:2015 അംഗീകാരം ലഭ്യമായിട്ടുണ്ട്.
മാരിടൈം കണ്‍സള്‍ട്ടന്‍സി, സര്‍വേ, റോപ്പ് ആക്സസ്, ഇന്റീരിയര്‍, ഗവേഷണം പരിശീലനം എന്നിവ മുതല്‍ മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകള്‍ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകള്‍ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്.
ലൈറ്റ് എയര്‍ക്രാഫ്റ്റ്, ബിസിനസ്, എക്സിക്യൂട്ടീവ് ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, മിലിട്ടറി ഫൈറ്റര്‍ ജെറ്റുകള്‍, മെയിന്‍സ്ട്രീം എയര്‍ലൈന്‍സ്, മള്‍ട്ടിനാഷണല്‍ കാരിയറുകള്‍ തുടങ്ങിയവയുടെ വിവിധ ഘടകങ്ങളില്‍ ബിഎസ് ഇഎന്‍ 4179 / പിസിഎന്‍ / എന്‍എഎസ് 410 മുതലായവ അനുസരിച്ച് പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇന്സ്പെക്ഷന് സേവനങ്ങള്‍ ഗ്രൂപ്പ് നല്‍കാറുണ്ട്. എഞ്ചിന് ഘടകങ്ങള്‍, ഫ്ലൈറ്റ് നിയന്ത്രണങ്ങള്‍, ലാന്‍ഡിംഗ് ഗിയര്‍, പ്രാഥമിക സ്ട്രെക്ച്ചര്‍ എന്നിവയിലെ വിവിധ ലോഹങ്ങള്‍, സംയോജിത വസ്തുക്കള്‍ തുടങ്ങിയ വിഷയങ്ങളില്‍ (പുതിയതും ഓവര്‍ഹോള്‍ ചെയ്യുന്നതുമായ മാര്‍ക്കറ്റുകള്‍) മികച്ച വൈദഗ്ദ്ധ്യവും സ്ഥാപനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: