തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറി. അടുത്ത 24 മണിക്കൂറില്‍ ഇത് ശക്തിപ്രാപിച്ച് പശ്ചിമബംഗാളിലേക്ക് നീങ്ങുമെന്നതിനാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ബംഗാള്‍-ഒഡീഷ തീരത്താണ് തീവ്രന്യൂനമര്ദ്ദമുളളത്.
ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുളളതിനാല്‍ കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ നാളെയും കനത്ത മഴ പെയ്യും. ഇടിമിന്നലിന് സാദ്ധ്യതയുളളതിനാല്‍ സൂക്ഷിക്കണമെന്നും എന്നാല്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: