കൊല്ലം: കോവിഡ് പ്രതിസന്ധിയില്‍പെട്ട കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കേരളാബാങ്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്കുന്നു.
പുതുതായി തൊഴില്‍ തേടുന്നവരെ ലക്ഷ്യമാക്കിയാണ് പ്രഖ്യാപനം. കൃഷിത്തോട്ട നിര്‍മാണം, ഹൈടെക് ഗ്രീന്‍ ഹൗസ്, പോളിഹൗസ്ഫാമിങ്ങ് എന്നിവയ്ക്കും ട്രാക്ടര്‍, പവര്‍ ട്രില്ലര്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും കിണര്‍, കുഴല്‍കിണര്‍ നിര്‍മാണം, പമ്പ് ഹൗസ് സ്ഥാപിക്കല്‍, ബണ്ട് നണ്ടിര്മ്മാണം, കയ്യാലവെട്ടല്, തേനീച്ച വളര്‍ത്തല്‍, പശു മറ്റ് കന്നുകാലികളെ വാങ്ങല്‍, കോഴിഫാം, മത്സ്യകൃഷി എന്നിവയ്ക്കും വായ്പ നല്‍കും. 15 വര്‍ഷം വരെ കാലാവധി തരുന്ന വായ്പകള്‍ 60 ലക്ഷം രൂപ വരെ ലഭിക്കും. നബാഡിന്റെ സഹായത്തോടെ സബ്സിഡിയും ലഭ്യമാണ്.
നണ്ടിര്മാണ വാണിജ്യ സേവന മേഖലകളില്‍ സബ്സിഡിയോടെ 6.75 ശതമാനം പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് പരമാവധി 60 ലക്ഷം രൂപയും കമ്പനികള്‍ക്ക് ഒരു കോടി രൂപയും അനുവദിക്കും.
പ്രവാസ സംരംഭങ്ങള്‍ക്ക് 7 വര്‍ഷം കാലാവധിയില്‍ 24 ലക്ഷം രൂപ വരെയും പ്രവാസി കിരണ്‍, കുടുംബശ്രീ, എസ്എച്ച്ജി എന്നിവ വഴി 10 ലക്ഷം രൂപ വരെയും കേരളാ ബാങ്കിന്റെ എല്ലാ ശാഖകള്‍ വഴിയും അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: