ഡെറാഡൂണ്‍: മുത്തലാഖിനെതിരെ പോരാടി അനുകൂല വിധി നേടിയെടുത്ത സായര ബാനുവിന് മന്ത്രിതുല്യ പദവി നല്കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. ഉത്തരാഖണ്ഡ് വനിതാ കമ്മീഷന് ഉപാധ്യക്ഷസ്ഥാനത്തേക്കാണ് സായര ബാനു നിയമിതയായിരിക്കുന്നത്.
സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമായാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സായര ബാനുവിന് ഈ പദവി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് ദര്ശന് സിങ് റാവത്ത് പറഞ്ഞു. കുറച്ചു ദിവസങ്ങള്ക്ക മുന്‍പ് സായര ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിഷാ, പുഷ്പ പാസ്വാന് എന്നിവരേയും വനിതാ കമ്മീഷന് അംഗങ്ങളായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: