തിരുവനന്തപുരം : കൊറോണ വാര്‍ഡില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ഗുരുതരെ വെളിപ്പെടുത്തലുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ അനില്‍ കുമാര്‍. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുഴുവരിച്ച് കിടന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അനില്‍ കുമാര്‍ പഴയ ആരോഗ്യം വീണ്ടെടുത്തുവരികയാണ്.
മെഡിക്കല്‍ കോളേജില്‍ തനിക്ക് ചികിത്സയൊന്നും നല്‍കിയിരുന്നില്ല. അധികൃതര്‍ തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ല. ആശുപത്രിയില്‍ ഡോക്ടറെ കണ്ടിട്ടേയില്ലെന്നും അനില്‍കുമാര്‍ പരാതിപ്പെട്ടു.
കെട്ടിയിട്ടതിനെ തുടര്‍ന്ന് ഒരു സ്ഥലത്തേയ്ക്ക് കോടിപ്പോയ കൈകള്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചതോടെ ഇപ്പോള്‍ ചലിപ്പിക്കാന്‍ ആകുന്നുണ്ട്. മരുന്നും ഭക്ഷണവും കൃത്യസമയങ്ങളില്‍ നല്‍കിയതോടെ ആരോഗ്യ സ്ഥിതിയിലും പുരോഗതി വന്നു. സംസാരിക്കാന്‍ തുടങ്ങി. ഇനിയും മികച്ച ചികിത്സ ലഭിച്ചാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
വീണ് പരിക്കേറ്റ അനില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയൊന്നും നല്‍കിയില്ലെന്നാണ് പരാതി. അതേസമയം അനില്‍കുമാറിന് നേരിട്ട കടുത്ത അവഗണനയ്ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അനില്‍കുമാറിന്റെ മകള്‍ അറിയിച്ചു.
അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആര്‍എംഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. ഈ മാസം ആദ്യമാണ് സംവം നടന്നത്. പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം മാറി നല്കിയ കാര്യം വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: