ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് തിരിച്ചടി. 47 അംഗ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ലഭിച്ചത് 139 വോട്ടുകള്‍ മാത്രം.
2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 41 വോട്ടുകള്‍ കുറവാണ് ഇത്തവണ ലഭിച്ചത്. 2009 ല്‍ 157 വോട്ടും, 2013ല്‍ 167 വോട്ടും ആണ് ചൈനയ്ക്ക് ലഭിച്ചത്. ചൈനയ്ക്ക് നൂറ്റിഎണ്‍പത് വോട്ടുവരെ കിട്ടിയ കാലമുണ്ടായിരുന്നു. അവിടെ നിന്നാണ് ഈ വര്‍ഷത്തെ തിരിച്ചടി.
ചൈന പിടിച്ചടക്കിയ ടിബറ്റിലേയും ഹോങ്കോങ്ങിലേയും മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനയ്ക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: