ഇടവെട്ടി: തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുതലക്കോടം ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതോടെ ഇതുവഴി യാത്ര ചെയ്യാനാകാതെ പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുകയാണ്.
റോഡ് ടാര്‍ ചെയ്യാനായി ഫണ്ട് ഇല്ലെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്, ഘട്ടം ഘട്ടമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാമെന്ന് അറിയിച്ചെങ്കിലും കാലാവധി തീരാറാകുമ്പോഴും അര കിലോ മീറ്ററിലധികം വരുന്ന പഞ്ചായത്ത് വക റോഡ് ഇതുവരെയും പൂര്‍ണ്ണമായും നിര്‍മ്മിക്കാനായിട്ടില്ല.
പതിറ്റാണ്ടുകളായി വാര്‍ഡ് ഭരിക്കുന്നത് കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്ന പരാതിയും ശക്തമാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മെമ്പറുടെ വാര്‍ഡിലെ പ്രധാന റോഡാണിത്. അതേ സമയം സമീപത്ത് അടുത്ത കാലത്ത് പണിതത് അടക്കം പല റോഡുകളും ഇദ്ദേഹം കോണ്‍ക്രീറ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രധാന റോഡിനെ ഫണ്ടില്ലെന്ന് പറഞ്ഞ് അവഗണിക്കുകയാണ്. റോഡ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ഡില്‍ പലയിടത്തും വഴി വിളക്കില്ലാത്തതും രാത്രിയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. സമീപത്തായുള്ള മുനിസിപ്പാലിറ്റി മേഖലയില്‍ എല്ലാ സൗകര്യമുള്ളപ്പോഴാണ് പഞ്ചായത്ത് റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: