മുംബൈ: ഐപിഎല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ തുടങ്ങാനിരിക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടീമിനെ സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ കുടുംബം. കാന്‍ഡി ടസ്കേഴ്സ് എന്ന ടീമിനെ സല്‍മാന്റെ ഇളയ സഹോദരന് സൊഹയ്ല്ഖാന്റെ പേരിലാണ് സ്വന്തമാക്കിയത്. അഞ്ച് ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്.
നവംബര്‍ 21നാകും ലീഗ് ആരംഭിക്കുക. ക്രിസ് ഗെയില്‍, കുശാല്‍ പെരേര, ലിയാം പ്ലന്‍കറ്റ്, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ് എന്നീ പ്രമുഖര്‍ കാന്‍ഡി ടീമിലുണ്ട്. ഗെയിലിന്റെ സാന്നിധ്യം ഏറെ ആകര്ഷിപ്പിക്കുന്നുണ്ടെന്ന് സൊഹയ്ല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: