കുവൈത്ത് സിറ്റി : പതിനാറാമത് കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. ഈ ആഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് താരിഖ് അല്‍ മുസറം അറിയിച്ചു.
ഭരണഘടന അനുവദിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. യുദ്ധം ഉണ്ടായാൽ മാത്രമാണ് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അനുമതിയുള്ളത്. 1963 ല്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈത്ത്. നാലുവര്‍ഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി.
കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: