തൊടുപുഴ: അവശനിലയിലായ കൊറോണ രോഗിയെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ആരോഗ്യവകുപ്പ്. പരാതി ശക്തമായതോടെ യുവതിയെ ഇന്നലെ വൈകിട്ടോടെ ആശുപത്രിയിലേക്ക് മാറ്റി.
മുതലക്കോടം മാവിന്ചുവട്ടിലാണ് സംഭവം. മാവിന്‍ചുവട്- ഉണ്ടപ്ലാവ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ രാത്രി വൈകിയും ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിയെ ആശുപത്രിയിലേക്ക് നീക്കിയില്ല.
രണ്ട് വയസുള്ള കുട്ടിയും ഭര്‍ത്താവും യുവതിക്കൊപ്പം ഈ ചെറിയ വീട്ടിലാണ് കഴിഞ്ഞത, ചേര്‍ന്ന് തന്നെ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണി വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. പിറ്റേന്ന് രാവിലെ രോഗം ഭേദമായ ആളെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവിട്ട ശേഷം ആംബുലന്‍സ് ഇവിടേക്ക് വിടാമെന്നായിരുന്നു മറുപടി ലഭിച്ചത്.
എന്നാല്‍ ഇന്നലെ രാവിലെയായിട്ടും ആംബുലന്‍സ് എത്താതെ വന്നതോടെ കൗണ്‍സിലര്‍ ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ വരുമെന്നായിരുന്നു മറുപടി. ഉച്ചയായിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ല, അപ്പോഴേക്കും യുവതിയുടെ നില വഷളായി. തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് ആംബുലന്‍സ് എത്തിയത്. ആംബുലന്‍സ് വീടിനടുത്ത് വരെ എത്തിയില്ല. ഡ്രൈവര്‍ മാത്രമുള്ള വാഹനത്തിലേക്ക് യുവി കോരിച്ചൊരിയുന്ന മഴയിലും നടന്നാണ് കയറിയത്. യുവതി നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളെ തനിച്ച് ആംബുലന്‍സില്‍ കയറ്റികൊണ്ട് പോകരുതെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: