വാഷിങ്ടണ്‍: ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച സംഭവത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് മാപ്പ് പറയണമെന്ന് യുഎസിലെ ഹിന്ദുസംഘടനകള്‍. ഹാരിസിന്റെ അനന്തരവളായ മീന ഹാരിസാണ് കമലയെ ദുര്‍ഗയാക്കി ചിത്രീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മഹിഷാസുരനായും ഇതില്‍ ചിത്രീകരിച്ചിരുന്നു. ഇന്ത്യന്‍ വംശജയായ കമല ഹാരിസും അനന്തരവളും മനപൂര്‍വ്വം ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടിയാണ് ദുര്‍ഗയെ വികലമായി ചിത്രീകരിച്ചതെന്ന് അമേരിക്കയിലെ ഹിന്ദുസംഘടനകള്‍ പറയുന്നു.
കമല ഹാരിസും മീന ഹാരിസ് സംഭവത്തില്‍ മാപ്പു പറയണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച ട്വീറ്റ് ലോകത്തിലെ എല്ലാ ഹിന്ദുക്കളെയും വേദനിപ്പിച്ചതായി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് നേതാവായ സുഹാഗ് എ. ശുക്ല പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി അമേരിക്കയിലെ നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കമല ഹാരിസും മീന ഹാരിസും പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: