തിരുവനന്തപുരം: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ (അനന്ത് യു) കോവിഡ്19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
അനന്ത് സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിലിറ്റിയുടെ ഡയറക്റ്ററും സസ്‌റ്റെയ്ന്‍ ലാബ്‌സ് പാരീസിന്റെ സിഇഒ യുമായ മിനിയ ചാറ്റര്‍ജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 10 കോവിഡ് രോഗമുക്തി കേന്ദ്രങ്ങളിലായി 1620 കിടക്കകളുണ്ട്. ഇതിനു പുറമേ, രാജ്യത്താദ്യമായി ഓട്ടോറിക്ഷകളില്‍ കോവിഡ് പരിശോധനാ സൗകര്യങ്ങളും ഓക്‌സിജന്‍ ആംബുലന്‍സുകളും സജ്ജീകരിച്ചതിന്റെ ക്രെഡിറ്റും അനന്ത് യുവിനാണ്.
രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് യൂണിവേഴ്‌സിറ്റി കൈമാറുന്നത്. സ്വന്തം ഡിസൈനര്‍മാരെയും നഗരാസൂത്രണ ഇന്നൊവേറ്റര്‍മാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തിയാണ്, ചെലവു കുറഞ്ഞതും സുസ്ഥിരവുമായ സംവിധാനങ്ങളുടെ രൂപകല്‍പനയിലൂടെ കോവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് യൂണിവേഴ്‌സിറ്റി മുന്നേറുന്നത്.
അനന്ത് കോവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷകള്‍, അനന്ത് ഓക്‌സിജന്‍ റെസ്‌പോണ്‍സ് ഓട്ടോറിക്ഷകള്‍ എന്നിവയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ വിദ്യാഭ്യാസ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍, മുരളി ഡിയോറ ഫൗണ്ടേഷന്‍, എന്‍ജിഒ കെയറിങ്ങ് ഫ്രണ്ട്‌സ്, ഇന്ത്യന്‍ പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ എന്നിവയാണ് മറ്റു പങ്കാളികള്‍.
തിരുവനന്തപുരത്തെ പഞ്ചകര്‍മ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിശാലമായ കോണ്‍ഫറന്‍സ് ഹാളിലാണ് കോവിഡ് റിക്കവറി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നൂറ് കിടക്കകളുള്ള പ്രോജക്റ്റിന്റെ ആദ്യ ഘട്ടത്തില്‍ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു പുറമേ, ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാര്‍ഡ് ബോര്‍ഡ് കിടക്കകളും മേശകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവില്‍, ദീര്‍ഘകാലം ഈടുനില്ക്കുന്ന കട്ടിലുകളും മേശകളുമെല്ലാം രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും അനന്ത് യു വിലെ ഡിസൈന്‍ വിഭാഗമാണ്.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
തിരുവനന്തപുരത്തിനു പുറമേ മുംബൈ, രാജ്‌കോട്ട്, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുളളത്. ഒറ്റ ദിവസം കൊണ്ട് 500 കിടക്കകളുള്ള കേന്ദ്രം ഒരുക്കാന്‍ യൂണിവേഴ്‌സിറ്റിക്കാവും. ലാമിനേറ്റ് ചെയ്ത
കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡ് കിടക്കകള്‍, മേശകള്‍, റൂം സെപ്പറേറ്ററുകള്‍ തുടങ്ങി കുറഞ്ഞ ചെലവിലാണ് സംവിധാനം ഒരുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: