മണ്ട്രോത്തുരുത്ത്: പീഡനത്തിന് ഇരയായ വീട്ടമ്മ മരണപ്പെട്ടിട്ടും പ്രതിക്കെതിരെ 302പ്രകാരം കേസ് എടുക്കാത്ത പോലീസ് നടപടി വിവാദമാകുന്നു. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ സംരക്ഷിക്കുന്നത് കിഴക്കേക്കല്ലട പേണ്ടാലീസ് എന്നാണ് ആക്ഷേപം.
കഴിഞ്ഞു 24ന് രാത്രിയാണ് കിടപ്രം തെക്ക് നിവാസിയായ 56 കാരിയെ പെരുംകുളം തൊട്ടുങ്കരയില് വീട്ടില്‍ റിനിന്‍രാജ് (40) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപെട്ടു. പിന്നീട് സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിന്നീട് പിടികൂടി. ദുര്ബലവകുപ്പു ചുമത്തി ചാര്‍ജ് ചെയ്തതിനാല്‍ ഇയാള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചു.
ഇരയായ വീട്ടമ്മ മരണപ്പെട്ട സാഹചര്യത്തില്‍ പ്രതിക്കെതിരെ 302 വകുപ്പു ചുമത്തി കേസ് എടുക്കണമെന്ന് ബിജെപണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ പിന്‍ബലം ഉള്ളതിനാലാണ് ഭരണകൂട ഒത്താശയോടെ പോലീസ് പ്രതിക്ക് സംരക്ഷണമൊരുക്കുന്നതെന്ന് ബിജെപി മണ്‍ട്രോത്തുരുത് പഞ്ചായത്ത് സമിതി യോഗം ആരോപിച്ചു. സെക്രട്ടറി കല്ലുവിള സുനില്‍, ബൂത്ത് പ്രസിഡന്റ് സതീശന്, ആര്. അജി, സുദര്ശന്, ആറ്റുംപുറത്ത് സുരേഷ് എന്നിവര്‍ സംബന്ധിച്ചു. കേസ് എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.
അതേസമയം ആരോഗ്യസംബന്ധമായ കാരണങ്ങളാലാണ് വീട്ടമ്മ മരിച്ചതെന്ന് പോലീസ് പ്രതികരിച്ചു. നവംബറില്‍ ഇവര്‍ക്ക് ഹൃദയസംബന്ധമായ ശാസ്ത്രക്രിയ തീരുമാനിച്ചിരുന്നു. മരണം കൊലപാതകം ആണെന്ന പരാതിയുമായി വീട്ടമ്മയുടെ ബന്ധുക്കള്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും കിഴക്കേ കല്ലട പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: