Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേരില്‍ പിഴച്ചു; പാരിപ്പള്ളിയില്‍ സംഭവിച്ചത് ഗുരുതരവീഴ്ച

വൃദ്ധന്റെ മൃതദേഹം അനാഥമായി അഞ്ചുദിവസം മോര്‍ച്ചറിയില്‍ കിടന്നതിനു കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ പേര് രേഖപ്പെടുത്തിയതിലെ പിഴവ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
in Kollam

കൊല്ലം: വൃദ്ധന്റെ മൃതദേഹം അനാഥമായി അഞ്ചുദിവസം മോര്‍ച്ചറിയില്‍ കിടന്നതിനു കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ പേര് രേഖപ്പെടുത്തിയതിലെ പിഴവ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്.

പത്തനാപുരം തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്‍കഞ്ഞി(85)ന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരതര അനാസ്ഥമൂലം തിരുവനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞിന്റെ സ്ഥലപ്പേര് തെറ്റായി രേഖപ്പെടുത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. എന്നാല്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ആഗസ്റ്റ് 26നാണ് സുലൈമാന്‍ കുഞ്ഞിനെ മകന്‍ നൗഷാദ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ യ്‌ക്കായി എത്തിച്ചത്. 15 ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് പണ്ടിറ്റേന്ന് പാരിപ്പള്ളിയിലെത്തിയ നൗഷാദിന് പിതാവ് അവിടെയില്ലെന്നും കൊല്ലം എസ്എന്‍ കോളേജിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് ലഭിച്ചത്. അവിടെ എത്തി പിതാവിന് കൈമാറാനായി മൊബൈല്‍ ഫോണ്‍ നല്കി തിരിച്ചുപോന്നു. പിന്നീട് വിളിച്ചെങ്കിലും സുലൈമാന്‍ കുഞ്ഞിനെ ലൈനില്‍ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.  

അങ്ങനെ പാരിപ്പള്ളിയിലെത്തി പിതാവിനുള്ള വസ്ത്രവും ഭക്ഷണവും നഴ്‌സിന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ഈ മാസം 16 വരെ തുടര്‍ന്നു. 16ന് കോവിഡ് നെഗറ്റീവായെന്ന് നഴ്‌സ് വിളിച്ചു പറഞ്ഞതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് നൗഷാദ് പിതാവിന്റെ സ്ഥാനത്ത് ശാസ്താംകോട്ട സ്വദേശിയായ സുലൈമാനെ കണ്ട് ഞെട്ടിയത്. അതേപേരും പ്രായവുമുള്ള ഇരുവരെയും തമ്മില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മാറിപ്പോയതായിരുന്നു.  

നാലു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതിനാല്‍ പിതാവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെന്നും 13ന് മരണപ്പെട്ടെന്നും നൗഷാദ് അറിഞ്ഞു. അവസാനം തിരുവനന്തപുരത്തെത്തി നൗഷാദും ബന്ധുക്കളും സുലൈമാന്‍കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി.

എസ്എന്‍ കോളേജിലെ കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് സുലൈമാനെ മാറ്റുന്ന സമയം മകന്‍ നൗഷാദിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന നണ്ട്യായമാണ് ആരോഗ്യവകുപ്പ് നിരത്തുന്നത്. തീരെ അവശനായ സുലൈമാനെ അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നത്രെ. അവിടെ ഐസിയു ഒഴിവില്ലാതിരുന്നതിനാല്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. മേല്‍വിലാസത്തില്‍ പിശകുണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് വാദിച്ച് കൈകഴുകുകയാണ് ആരോഗ്യവകുപ്പ്.

Tags: മൃതദേഹംcovidoldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.