ദുബായ്: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിച്ചു. ചില വന്‍കിട കമ്പനികള്‍ ആളുകളെ കുറയ്ക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. കണ്‍സള്‍ട്ടന്‍സി ആയ മെര്‍സര്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍.
30 ശതമാനം കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മിക്ക കമ്പനികളും ശമ്പളം 30 മുതല്‍ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ശമ്പളത്തില്‍ വെട്ടിക്കുറവ് നേരിടുന്നവരും ഉണ്ട്.
മുപ്പത് ശതമാനം വ്യവസായ സ്ഥാപനങ്ങളും അവരുടെ തൊഴിലിടത്തില്‍ 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. ചില്ലറ വില്‍പ്പനയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവപ്പെടുക. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകളെ ഈ നീക്കം ബാധിച്ചേക്കുമോയെന്നാണ് പ്രവാസലോകം ഉറ്റുനോക്കുന്നത്.
യു.എ.ഇയില്‍ നിന്നുള്ള 500ഓളം കമ്പനികളെയാണ് സര്‍വേയ്ക്ക് വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: