തലശ്ശേരി: മഹിളാ മോർച്ച കണ്ണൂർ ജില്ലാ അധ്യക്ഷ സ്മിതാ ജയമോഹന്റെ ഇടപെടലിലൂടെ ജന്മനാ കാഴ്ചശക്തി ഇല്ലെന്നതിന് പുറമെ ചെറിയ ശതമാനം ഓട്ടിസവുമുള്ള അശ്വന്തിന്റെ സ്വപ്നം പൂവണിയുന്നു. ഇല്ലത്ത് താഴ പപ്പന്റെ പീടികക്ക് സമീപത്തെ മഹേഷ് – പ്രജുള ദമ്പതികളുടെ മകനാണ് അശ്വന്ത്. അശ്വന്തിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പ്രാവർത്തികമാക്കാൻ വയലിൽ ഗ്രൂപ്പ് എം.ഡി.രാജേഷ് വയലിന്റെ സഹായത്തോടെ 5 ലക്ഷം രൂപയാണ് സ്മിതാ ജയമോഹൻ സംഘടിപ്പിച്ച് നൽകിയത്. ഇന്നലെ വീടിന്റെ കുറ്റിയടി കർമവും നടന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: