Categories: Kerala

കെ.എം. ഷാജി എംഎല്‍എയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍, കരാർ നൽകിയത് മുംബൈ കേന്ദ്രമായ സംഘത്തിന്

പത്തു ലക്ഷം രൂപയാണ് ആദ്യം നല്‍കാമെന്ന് പറഞ്ഞതെങ്കിലും അതു പോരെന്ന് പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ സഹായം ചെയ്ത ആളാണ് പാപ്പിനിശ്ശേരിയിലെ ആള്‍.

Published by

കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജി എംഎല്‍എയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍.  കെ.എം. ഷാജി തന്നെയാണ് ഇക്കാര്യം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ മുംബൈ കേന്ദ്രമായ ക്വട്ടേഷന്‍ സംഘത്തിനാണ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. 

പത്തു ലക്ഷം രൂപയാണ് ആദ്യം നല്‍കാമെന്ന് പറഞ്ഞതെങ്കിലും അതു പോരെന്ന് പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ സഹായം ചെയ്ത ആളാണ് പാപ്പിനിശ്ശേരിയിലെ ആള്‍. ഇയാളും മുംബൈയിലെ ക്വട്ടേഷന്‍ സംഘവുമായുള്ള ഹിന്ദിയിലുള്ള സംഭാഷണമടങ്ങിയ മൂന്നു ശബ്ദരേഖയും കെ.എം. ഷാജി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. 

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഷാജി അറിയിച്ചു. പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തതായും കെ.എം. ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by