ബൃഹദാരണ്യക ഉപനിഷത്തിലെ ‘ഇനി ഇതു മുതല്‍ ആദേശം/ ഉപദേശം ഇതല്ല ഇതല്ല’ എന്നതാണ്. ‘അഥാത ആദേശോ നേതി നേതി’ എന്നതാണ് ശ്രുതിവാക്യം.
ഇതല്ല ഇതല്ല എന്ന് പറഞ്ഞ് ദൈ്വതഭാവത്തെ നിഷേധിക്കുകയാണ്. ബ്രഹ്മത്തില്‍ കല്പിതമായ ദൈ്വതഭാവത്തെയാണ് ശ്രുതി പ്രമാണത്തിന് അനുസരിച്ച യുക്തി കൊണ്ട് തള്ളിക്കളയുന്നത്. ആത്മാനുഭൂതിയെ കൈവരിക്കാനുള്ള ഉപായമാണ് തുടര്‍ന്ന് പറയുന്നത്. അതിന് ദൈ്വതത്തെ നിഷേധിക്കണം. അതിനുള്ള ക്രമത്തേയും പിന്നെ വിവരിക്കുന്നുണ്ട്.
ഇദം ഇദം എന്ന് തോന്നുന്നവയ്ക്കൊന്നും അധിഷ്ഠാനമായ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് സത്തയില്ല. അതിനാല്‍ പരമപ്രമാണമായ ശ്രുതിക്ക് സമ്മതമായ യുക്തി കൊണ്ട് ഉ
പാധികളെ നിഷേധിക്കണം. ദൈ്വതം മനസ്സിന്റെ മിഥ്യാ കല്പനയാണ്. അതിനെ തള്ളുക തന്നെ വേണം. മനസ്സും ബുദ്ധിയും നിശ്ചലമായാല്‍ ദൈ്വത പ്രതീതിയുണ്ടാകില്ല. നല്ല ഉറക്കത്തിലും ബോധം കെട്ടുപോകുമ്പോഴും നാനാത്വം അനുഭവപ്പെടുന്നില്ല. അതി
നാല് മനോബുദ്ധികള്‍ തന്നെ ദൈ്വതത്തിന് കാരണം. അസത്കല്പനയായ ദൈ്വതത്തെ ശ്രുതി നിഷേധിക്കുന്നു. അതിന് ആധാരമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. സത് സ്വരൂപമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കാന്‍ അസത്തായ ജഗത്തിന്റെ ദൈ്വത പ്രതീതിയെ തള്ളിക്കളയുക തന്നെ വേണം.
ശ്രുതിവാക്യങ്ങളുടെ സഹായത്താല്‍ സ്വതന്ത്രമായി മനനം ചെയ്ത് ദൈ്വതത്തില്‍ നിന്ന് പുറത്ത് കടക്കണം. യഥാര്‍ഥ ജ്ഞാനം നേടുന്നതിലൂടെ ദൈ്വത പ്രതീതി ഇല്ലാതാക്കാം.
ഞാന്‍ ശരീരമല്ല, മനസ്സല്ല എന്നിങ്ങനെ വേണ്ട പോലെ ചിന്തിക്കാനായാല്‍ അവയ്ക്ക് അപ്പുറം എത്താനാകും. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, പഞ്ചകോശങ്ങള്‍ എന്നിവയെയൊക്കെ നിഷേധിച്ച് അവയ്ക്ക് ആധാരമായ ബ്രഹ്മമാണ് ഞാന്‍ എന്ന് ബോധിക്കണം.
അസുഖങ്ങളും ദുരിതങ്ങളും വരുമ്പോഴും സുഖ ഭോഗങ്ങള്‍ വരുമ്പോഴും നാം കൂടുതല്‍ ശരീര ആസക്തരായിത്തീരുന്നു. അനാവശ്യമായി ഓരോന്ന് ആലോചിച്ച് അങ്കലാപ്പിലാകുന്നവരും കുറവല്ല. ഇവിടെയൊക്കെ പ്രതിവിധി യഥാര്‍ഥ ചിന്തനമാണ്. ഉപാധികളില്‍ കുടുങ്ങി കിടന്നിരുന്ന ജീവഭാവം പൂര്‍ണമായും പോയി ബ്രഹ്മാനുഭൂതിയെ കൈവരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: