കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉപദേവാലയങ്ങളുടെ പുനര്‍നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് അഡ്വ. എന്‍. വാസു നിര്‍വഹിച്ചു.
മുരുകന്റെയും അയ്യപ്പന്റെയും കോവിലുകളാണ് പുനര്‍നിര്‍മിക്കുന്നത്. ചടങ്ങില്‍ മേല്‍ശാന്തി കെ.ആര്. സഞ്ജയന് നമ്പൂതിരി, ദേവസ്വം എഒസി ചന്ദ്രശേഖരന്, അസിസ്റ്റന്റ് കമ്മീഷണര്‍ ടി. മുരളീധരന്‍പിള്ള, ഉപദേശകസമിതി പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി വത്സല, വൈസ് പ്രസിഡന്റ് അശ്വിനിദേവ്, ഉപദേശസമിതി അംഗങ്ങളായ അനൂപ്, വിനോദ്, മണിക്കുട്ടന്, പ്രേകുമാര്‍, ജയപ്രകാശ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: