കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ രണ്ടു നൂറ്റാണ്ട് കാലമായി നടന്നു വരുന്ന പരമ്പരാഗത ശവസംസ്കാരം തുടരണമെന്ന ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യം കോര്പ്പറേഷന് അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് തിയ്യ മഹാസഭ സംസ്ഥാന രക്ഷാധികാരി മാമിയില്‍ സുനില്‍കുമാര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധത്തിന്റെ ഏഴാം ദിന സമരം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന ഹിന്ദുസംഘടനകളുമായി കോര്പ്പറേഷന് ചര്‍ച്ച നടത്തി രമ്യമായ പരിഹാരം കാണണം. അല്ലെങ്കില്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദുഐക്യവേദി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ.ടി. കുഞ്ഞിരാമന് പറഞ്ഞു.
ഹിന്ദുഐക്യവേദി ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സുജീഷ് ശങ്കര്‍ അദ്ധ്യക്ഷനായി. ബിഡിജെഎസ് ജില്ലാ സമിതി അംഗം എസ്. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേവദാസ് കാപ്പാട്, എം. രജിലേഷ് എന്നിവര്‍ സംസാരിച്ചു. ഇന്നത്തെ പ്രതിഷേധം ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് സുധീര്‍ നമ്പീശന് ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിന് ഹിന്ദുഐക്യവേദി ചേവായൂര്‍ മേഖല കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: