കൂറ്റനാട്: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സ്മാരകം നിര്‍മിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇന്നലെ കുമരനല്ലൂരിലെ ദേവായനത്തിലെത്തി കുടുബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സംബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേലുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നും സ്മാരകം നിര്‍മിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്കിത്തത്തിന്റെ ആശയങ്ങളും മുന്നോട്ടുവച്ച സാഹിത്യവും എന്നും മലയാളികള്‍ ഓര്‍മിക്കുമെന്ന് വി. മുരളീധരന് പറഞ്ഞു. അക്കിത്തം ഉള്ളപ്പോള്‍ത്തന്നെ ഇവിടെ പല തവണ വരുന്നതിനും അദ്ദേഹത്തിന്റെ കുടുംബവുമായി സവിശേഷമായ ബന്ധം നിലനിര്‍ത്തുന്നതിനും സാധിച്ചിരുന്നു. മലയാള സാഹിത്യത്തിലെ കാവ്യ ഗന്ധര്വന് എന്ന് അക്കിത്തത്തെ വിശേഷിപ്പിക്കാം. പ്രധാനമന്ത്രിയുടെ അനുശോചനം കുടുബത്തെ അറിയിക്കാന്‍ കൂടിയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: