ബീജിങ്ങ്: തായ്വാന് പിടിക്കാന്‍ ചൈന പടയൊരുക്കം നടത്തുന്നതായി സൂചന. ചൈനയുടെ വടക്കു കിഴക്കന്‍ തീരത്ത് വര്‍ധിച്ചുവരുന്ന സൈനിക വിന്യാസം തായ്വാനെ ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിനായാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രദേശത്ത് മുമ്പുണ്ടായിരുന്ന ഡി.എഫ്.11 എസ്, ഡി.എഫ്.15 എസ് മിസൈലുകള്‍ക്ക് പകരം ആധുനികവല്‍ക്കരിച്ച ഡി.എഫ്.17 മിസൈലുകള്‍ ചൈന വിന്യസിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.
പുതിയതായി വിന്യസിച്ച മിസൈലുകള്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ആക്രമണ പരിധിയുള്ളവയും മാരക പ്രഹരശേഷിയുള്ളവയുമാണ്. തായ്വാന് ദ്വീപ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമല്ലെങ്കിലും ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്വതന്ത്ര ഭരണ പ്രദേശമായ ദ്വീപ് പിടിച്ചടക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി പ്രയോഗിക്കുന്നതിലും തെറ്റില്ലെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങിനുള്ളത്.
കാനഡ കേന്ദ്രമാക്കിയുള്ള കന്വ ഡിഫന്‍സ് റിവ്യു ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഫ്യൂജിയാനിലെ നാവിക സേന കേന്ദ്രത്തിലും ഗാങ്ങ്ഡോങ്ങിലെ റോക്കറ്റ് കേന്ദ്രത്തിലും അടുത്തിടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇവിടങ്ങളില്‍ സൈനിക ശക്തി ഇരട്ടിയാക്കി എന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ തെക്കന്‍ പ്രവിശ്യയിലെ ഒരു സൈനിക കേന്ദ്രം സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് സേനാംഗങ്ങളോട് ഒരു യുദ്ധത്തിനു തയാറെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ തായ്വാന് ദ്വീപിന് സമീപമുള്ള സമുദ്രാതിര്‍ത്തികളില്‍ ചൈനീസ് സേനയുടെ നാവീക അഭ്യാസ പ്രകടനങ്ങള്‍ കൂട്ടിയിരുന്നു. സെപ്തംബര്‍ 18നും 19നും ചൈനീസ് സേനയുടെ നാല്‍പ്പതോളം വിമാനങ്ങള്‍ തായ്വാന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: