തിരുവനന്തപുരം: ചൈനയിലെ ടിയാനന്മെന് സ്ക്വയറില്‍ വധിക്കപ്പെട്ട അനേകായിരം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവാഞ്ഛയെ ആദരിച്ചുകൊണ്ട് ലേഖനമെഴുതുകയും ആ കാരണത്താല്‍ സ്ഥാനഭ്രഷ്ട് അനുഭവിക്കുകയും ചെയ്ത പി. ഗോവിന്ദപിള്ള ക്ക്അക്കിത്തം എഴുതി. ‘നഷ്ടപ്പെട്ടത് കൈയിന്മേലുണ്ടായിരുന്ന ചങ്ങലമാത്രം.വരാന്‍ പോകുന്ന കാലം അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കുകയേ ഉള്ളൂ’ അക്കിത്തം അധ്യക്ഷനായിരിക്കെ തപസ്യ ഗോവിന്ദപിളളയുടെ മനസ്സാക്ഷിയെ ആദരപൂര്‍വം അഭിവാദ്യം ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
ഭാരതത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ആര്. നാരായണനെ അനുമോിച്ചും അക്കിത്തം എഴുതി.. ‘ആദ്യമായി ഒരു മലയാളി രാഷ്ട്രപതിയാവുന്നതുകൊണ്ടു മാത്രമല്ല ഈ അനുമോദനം. ഭാരതീയ സംസ്കാരത്തിന്റെ വിനയം പ്രസരിക്കുന്ന ഒരു പശ്ചാത്തലത്തില്‍നിന്നാണ് ശ്രീ. നാരായണന് ജീവിതയാത്ര ആരംഭിച്ചത്. ”ക്ഷമാബലമശക്താനാം ശക്താനാം.ഭൂഷണം ക്ഷമാ” എന്ന ഭാരതീയ വീക്ഷണം എക്കാലത്തും ശ്രീ നാരായണന്റെ കൂടെയുണ്ടായിരുന്നു” എന്നാണ് അക്കിത്തം കുറിച്ചത്.
നമ്മുടെ കാലഘട്ടത്തിലെ അതി ശ്രദ്ധേയനായ മനീഷി എന്നു വിളിക്കപ്പെടേണ്ട ഒ.വി. വിജയന്റെ ‘ഗുരുസാഗരം’ കേരളത്തിലെ ഓരോ വീട്ടിലും വായിക്കപ്പെടുമാറാകട്ടെ എന്നു പ്രാര്ത്ഥിച്ചുകൊണ്ട്ത പസ്യയുടെ പ്രസിദ്ധീകരണമായ വാര്ത്തികത്തല് അക്കിത്തം ആസ്വാദന കുറിപ്പും എഴുതി
വിശദ വായനയക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: