ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തില്‍ ശക്തമായി ഇടപെടുന്ന മോദി സര്‍ക്കാരിനെതിരെ പാക്കിസ്ഥാനില്‍ വ്യാജപ്രചരണം നടത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. ഇന്ത്യയില്‍ കൊറോണ വ്യാപനം നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ശശി തരൂര്‍ എംപി. പാക്കിസ്ഥാനിലെ ലാഹോറില്‍ നടന്ന സാഹിത്യോത്സവ വേദിയിലാണ് തരൂര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജപ്രചരണം നടത്തിയത്. സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തരൂര്‍ പ്രസംഗിച്ചത്.
കൊറോണ പടരുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന് ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും. ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നില്ല. അത് ജനങ്ങള്‍ക്കറിയാമെന്നും തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ തബ്ലീഗ് ജമാഅത്തിനെ അപകീര്‍ത്തിപ്പെടുത്തി മുസ്ലിംകളോടുള്ള വര്‍ഗീയതയും വിവേചനവും ന്യായീകരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
വസ്തുതകള്‍ മറച്ചുവെച്ചുള്ള വ്യാജപ്രചരണമാണ് തരൂര്‍ പാക്കിസ്ഥാനില്‍ നടത്തിയത്.ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ. മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. നിലവിലെ മരണനിരക്കായ 1.52%, 2020 മാര്‍ച്ച് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,371 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 70,338 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 8 മടങ്ങ് കൂടുതലാണ്. രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരില്‍ 10.92 ശതമാനം മാത്രമാണ്. നിലവില്‍ ചികിത്സയിലുള്ളത് 8,04,528 പേര്. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ശശി തരൂര്‍ പാക്കിസ്ഥാനില്‍ വ്യാജപ്രചരണം നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: