കുണ്ടറ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡ് തകര്‍ന്നു. ദീര്‍ഘകാലം ദുരിതയാത്ര അനുഭവിച്ച് പൊറുതിമുട്ടിയ നാട്ടുകാരുടെ ആവലാതിയെ തുടര്‍ന്ന് റീ ടാര്‍ ചെയ്ത റോഡാണ് ആറുമാസത്തിനുള്ളില്‍ തകര്‍ന്നത്. കിഫ്ബിയില്‍ നിന്ന് 36 കോടിരൂപ ചെലവഴിച്ചാണത്രെ റോഡ് റീ ടാര്‍ ചെയ്തത്.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമായ കുണ്ടറയിലെ തൃക്കോവില്‍വട്ടം നെടുമ്പന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുരീപ്പള്ളി-പഴങ്ങാലം പണ്ടികെപി റോഡാണ് നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. ഉമയനല്ലൂര്‍-ഡീസന്റുമുക്ക്-കുരീപ്പള്ളി-കല്ലുംതാഴം-കുണ്ടറ ആശുപത്രിമുക്ക് റോഡ് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ 36 കോടി രൂപയാണ് ചെലവഴിച്ചത്. ഈ റോഡിലെ കുരീപ്പള്ളി മുതല്‍ പുത്തന്‍ചന്ത വരെയുള്ള ഭാഗമാണ് തകര്‍ന്നത്. നിര്‍മാണസമയത്തുതന്നെ പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കരാറുകാരന്‍ ചെവിക്കൊണ്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
നല്ല മഴക്കാലത്തായിരുന്നു റോഡിന്റെ പണി. പൂര്‍ത്തിയാക്കി നാലുമാസത്തിനകം റോഡ് തകര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയിലുണ്ടായ കനത്തമഴയിലാണ് ടാര്‍ ഇളകാന്‍ തുടങ്ങിയത്. ടാര്‍ പാളികള്‍ അടര്‍ന്നു കൊണ്ടിരിക്കുന്നു. ചെറുവാഹനം പോകുമ്പോള്‍ത്തന്നെ പലയിടത്തും റോഡ് താഴുന്ന അവസ്ഥയിലാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന പ്രചാരണമാണ് ഉദ്ഘാടനവേളയില്‍ അധികൃതര്‍ നടത്തിയത്. എന്നാല്‍ പണി പണ്ടൂര്‍ത്തിയായി ആറുമാസമായപ്പോഴേക്കും റോഡ് തകര്‍ന്ന് നിര്‍മാണത്തിലെ പാകപ്പിഴ മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്.
റീ ടാര്‍ ചെയ്യുന്ന സമയത്ത് റോഡിലെ പൊടി നീക്കംചെയ്യാതെ കീഴ്ഭാഗത്ത് ടാര്‍ ഒഴിക്കാതെ ടാറിംഗ് നടത്തിയെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനാലാണ് റോഡ് തകര്‍ന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: